ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പൂനെ ജയിലില്‍ കൊല ചെയ്യപ്പെട്ടു

 


ADVERTISEMENT

ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പൂനെ ജയിലില്‍ കൊല ചെയ്യപ്പെട്ടു
പൂനെ: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും പൂനെയിലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടന കേസിലും പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘാംഗം പൂനെയിലെ യെര്‍വാദ ജയിലില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. മുഹമ്മദ് ജാഫര്‍ സിദ്ദീഖിയുടെ മൃതദേഹമാണ് ജയിലില്‍ കണ്ടെത്തിയത്.

രാജ്യത്തെ കനത്ത സുരക്ഷാ സന്നാഹമുള്ള ജയിലുകളിലൊന്നായ യെര്‍വാദ ജയിലിനകത്ത് നടന്ന കൊല അധികൃത കേന്ദ്രങ്ങളെ ഞെട്ടിച്ചു.

സംഭവമറിഞ്ഞ ഉടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആര്‍.ആര്‍ പാട്ടീല്‍, ഉന്നത പോലീസ്-ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയിലെ ഉന്നതര്‍ ജയിലിലെത്തി അന്വേഷണം തുടങ്ങി.

Keywords:  Bangalore, Killed, Accused, Jail, Obituary
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia