SWISS-TOWER 24/07/2023

10 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍; നാടക റിഹേഴ്‌സലില്‍ ഭഗത്സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിച്ചപ്പോള്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചതാണെന്ന് നാട്ടുകാര്‍

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com 01.08.2021) നാടക റിഹേഴ്‌സലിനിടെ തൂക്കിലേറ്റുന്നത് അനുകരിച്ച ബാലന്‍ കുരുക്ക് മുറുകി മരിച്ചതായി നാട്ടുകാര്‍. സ്വാതന്ത്ര്യസമര സേനാനി ഭഗത്സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിക്കുന്നതിനിടെയാണ് 10 വയസുകാരന്‍ കുരുക്ക് മുറുകി മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാടകത്തിനുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് ബദൗന്‍ ജില്ലയിലെ ബാബത് ഗ്രാമത്തിലുള്ള ഭൂരേ സിങ്ങിന്റെ മകന്‍ ശിവം വ്യാഴാഴ്ച മരിച്ചതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. 
Aster mims 04/11/2022

10 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍; നാടക റിഹേഴ്‌സലില്‍ ഭഗത്സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിച്ചപ്പോള്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചതാണെന്ന് നാട്ടുകാര്‍


സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനിരിക്കുകയായിരുന്നു നാടകം. ഇതിനിടെയാണ് ദാരുണസംഭവം. സ്റ്റൂളില്‍ കയറിനിന്ന് കഴുത്തില്‍ കുരുക്കിട്ടശേഷം തൂക്കിലേറ്റുന്നത് അഭിനയിക്കുമ്പോള്‍ അതു മറിഞ്ഞതാണെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ചെന്ന് കെട്ടറുക്കുകയായിരുന്നു. 

എന്നാല്‍ മരിച്ച കുട്ടിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ വീട്ടുകാര്‍ മറവു ചെയ്തു. സംഭവത്തെപ്പറ്റി സംസാരിക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.

Keywords:  News, National, India, Uttar Pradesh, Lucknow, Obituary, Death, Child, Police, Bhagat Singh death reenactment: 10-year-old boy found dead in drama rehearsal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia