അമിതവേഗതയില്‍ വന്ന കാര്‍ ബൈകിലിടിച്ച് 2 സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ദാരുണാന്ത്യം: അപകടം പുതിയ റോയല്‍ എന്‍ഫീല്‍ഡില്‍ സഞ്ചരിക്കുന്നതിനിടെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com 28.02.2022) അമിതവേഗതയില്‍ വന്ന കാര്‍ ബൈകിലിടിച്ച് രണ്ട് സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ദാരുണാന്ത്യം. ഹെബ്ബാളിന് സമീപം ബയതരായണപുര സര്‍വീസ് റോഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

അമിതവേഗതയില്‍ വന്ന കാര്‍ ബൈകിലിടിച്ച് 2 സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ദാരുണാന്ത്യം: അപകടം പുതിയ റോയല്‍ എന്‍ഫീല്‍ഡില്‍ സഞ്ചരിക്കുന്നതിനിടെ

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈകില്‍ സഞ്ചരിക്കുന്നതിന്റെ സന്തോഷത്തോടെ യാത്ര തിരിച്ച ഇരുവരേയും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് പ്രകാരം അമൃതഹള്ളി സ്വദേശി കിരണ്‍ (23), ചിത്രദുര്‍ഗയിലെ ഹോളല്‍കെരെ സ്വദേശിയായ ബന്ധു യതീഷ് (24) എന്നിവരാണ് മരിച്ചത്.

യതീഷ് അമൃതഹള്ളിയിലുള്ള തന്റെ ബന്ധുവായ കിരണിന്റെ വീട്ടില്‍ വന്നതിന് ശേഷം കിരണിന്റെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈകില്‍ ഇരുവരും യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, കൊടിഗെഹള്ളിയില്‍ നിന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇവരുടെ ബൈകില്‍ ഇടിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടന്നയുടന്‍ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Bengaluru: Two techies killed after speeding car rams into bike, Bangalore, News, Accidental Death, Injured, Hospital, Dead, Obituary, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script