നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അമ്മയും നാലുവയസുകാരനായ മകനും വെന്തുമരിച്ചു

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 03.02.2018) ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അമ്മയും നാലുവയസുകാരനായ മകനും വെന്തുമരിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിനി നേഹ വര്‍മ(30), നാലുവയസുകാരനായ മകന്‍ പരം എന്നിവരാണ് മരിച്ചത്. ബംഗളൂരു ബോര്‍ വെല്‍ റോഡിലെ നെല്ലുരുഹള്ളിയിലെ സുമധുര ആനന്ദം അപ്പാര്‍ട് മെന്റിലെ താമസക്കാരാണ് മരിച്ച അമ്മയും മകനും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അപ്പാര്‍ട്‌മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് സംഭവം.

ബെലഗാവി സ്വദേശി രാജേഷ് കുമാറാണ് നേഹയുടെ ഭര്‍ത്താവ്. അപ്പാര്‍ട്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ മാരുതി റിട്‌സ് കാറിന് തീപിടിച്ചാണ് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാറിന് തീപിടിച്ചതുകണ്ട് അപ്പാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തുകയും തീകെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വിവരം ഉടന്‍തന്നെ ഫയര്‍‌സ്റ്റേഷനിലും പോലീസ് സ്‌റ്റേഷനിലും അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് നാലുമണിയോടെ സ്ഥലത്തെത്തി തീകെടുത്തിയെങ്കിലും അപ്പോഴേക്കും അമ്മയും മകനും കാറിനുള്ളില്‍ വെന്തുമരിച്ചിരുന്നു.

  നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അമ്മയും നാലുവയസുകാരനായ മകനും വെന്തുമരിച്ചു

ഷോര്‍ട് സര്‍ക്യൂട്ട് കാരണം എഞ്ചിന് തീപിടിച്ചതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bengaluru: Mother, four-year-old son charred to death in tragic car fire, Bangalore, News, Obituary, Burnt to death, Car, Police, Dead Body, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia