Died | നിര്‍ത്തിയിട്ടിരുന്ന ബസിന് തീപ്പിടിച്ച് അപകടം; അകത്ത് ഉറങ്ങിക്കിടന്ന കന്‍ഡക്ടര്‍ വെന്തുമരിച്ചു

 



ബെംഗ്‌ളൂറു: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ബസിന് തീപ്പിടിച്ച് കന്‍ഡക്ടര്‍ വെന്തുമരിച്ചു. സിറ്റി ബിഎംടിസി  ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ 4.45ഓടെയായിരുന്നു സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക് ചെയ്ത ബസാണ് കത്തിയമര്‍ന്നത്. 

ബസ് പാര്‍ക് ചെയ്ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. എന്നാല്‍ ബസിനുള്ളില്‍ ഉറങ്ങാനാണ് മുത്തയ്യ തീരുമാനിച്ചതെന്ന് ബിഎംടിസി പത്രക്കുറിപ്പില്‍ അറിയിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പെട്ട ഉടന്‍ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ബിഎംടിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Died | നിര്‍ത്തിയിട്ടിരുന്ന ബസിന് തീപ്പിടിച്ച് അപകടം; അകത്ത് ഉറങ്ങിക്കിടന്ന കന്‍ഡക്ടര്‍ വെന്തുമരിച്ചു


ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കത്തി നശിച്ച ബസ് 2017 മുതല്‍ ഇതുവരെ 3.75 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. തീപ്പിടിക്കാനുള്ള കാരണം അറിവായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Keywords:  News, National, India, Bangalore, Death, Obituary, Fire, bus, Police, Bengaluru: BMTC Conductor Died After Bus He Was Sleeping In Catches Fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia