ബെംഗളൂരിൽ ഭാര്യയെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
● ഭാര്യ എൻ. സുമയെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബൈക്ക് തെന്നിവീണത്.
● എസ്.ബി.ഐ. കോൾസെന്റർ ജീവനക്കാരനായിരുന്നു അഖിൽ.
● റോഡിലേക്ക് വീണ അഖിലിനെ മറ്റൊരു വാഹനം വന്നിടിച്ചു.
● ഭാര്യ സുമയ്ക്കും പരിക്കേറ്റു
ബെംഗളൂരു: (KVARTHA) നഗരത്തിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിൽ (29) ആണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽപെട്ടത്.
ബെംഗളൂരു ജലഹള്ളിയിലാണ് അഖിലും ഭാര്യ എൻ. സുമയും താമസിച്ചിരുന്നത്. ഇവിടത്തെ എസ്.ബി.ഐ. കോൾസെന്ററിലെ ജീവനക്കാരനായിരുന്നു അഖിൽ. സമീപത്തെ സ്വകാര്യ കോളേജിൽ അധ്യാപികയായ ഭാര്യയെ അവിടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബൈക്ക് തെന്നിവീഴുകയായിരുന്നു.

റോഡിലേക്ക് വീണ അഖിലിനെ മറ്റൊരു വാഹനം വന്നിടിച്ചു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമക്കും പരിക്കേറ്റിട്ടുണ്ട്.
പിതാവ്: സി.എസ്. ഗജേന്ദ്രപ്രസാദ്. മാതാവ്: സുതലകുമാരി.
ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ പ്രതികരണം കമൻ്റ് ചെയ്യുക.
Article Summary: Youth from Palakkad, working in Bengaluru, died in a bike accident.
#BengaluruAccident #BikeAccident #PalakkadNative #YouthDies #Jalahalli #SBIEmployee