Obituary | അര്‍ബുദരോഗത്തെ രണ്ടുതവണ അതിജീവിച്ചു; ഒടുവില്‍ 24-ാം വയസില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണം; ബംഗാളി നടി ഐന്ദ്രില ശര്‍മയുടെ വിയോഗത്തില്‍ ദു:ഖം താങ്ങാനാകാതെ ആരാധകരും സഹപ്രവര്‍ത്തകരും

 


കൊല്‍ക്കത്ത: (www.kvartha.com) പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ (24) അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നവംബര്‍ ഒന്നിനാണ് ഐന്ദ്രിലയെ കൊല്‍കതയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ തവണ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും നേരത്തെ റിപോര്‍ട് ചെയ്തിരുന്നു.

മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാന്‍ റിപോര്‍ടില്‍ സൂചിപ്പിച്ചിരുന്നു. അര്‍ബുദരോഗത്തെ രണ്ടുതവണ അതിജീവിച്ച വ്യക്തിയായിരുന്നു ഐന്ദ്രില.

Obituary | അര്‍ബുദരോഗത്തെ രണ്ടുതവണ അതിജീവിച്ചു; ഒടുവില്‍ 24-ാം വയസില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണം; ബംഗാളി നടി ഐന്ദ്രില ശര്‍മയുടെ വിയോഗത്തില്‍ ദു:ഖം താങ്ങാനാകാതെ ആരാധകരും സഹപ്രവര്‍ത്തകരും

ഝുമുര്‍ എന്ന പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച താരം ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. ചില ഒടിടി പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില. അടുത്തിടെ പുറത്തിറങ്ങിയ ഭാഗര്‍ എന്ന വെബ്സീരീസിലും ഐന്ദ്രില ഭാഗമായി.

ഐന്ദ്രിലയുടെ അതിജീവനത്തിനായി പ്രാര്‍ഥിക്കണമെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടനുമായ സബ്യസാചി ചൗധരി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മടങ്ങിവരവിനായുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ക്കിടയിലാണ് ഐന്ദ്രിലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.

Keywords: Bengali actress Aindrila Sharma passes away, she was 24, Kolkata, News, Cinema, Actress, Dead, Obituary, Social Media, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia