പ്രണയ വിവാഹത്തിന് തൊട്ട് മുമ്പ് പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്തു
Jun 10, 2016, 10:32 IST
മാനന്തവാടി: (www.kvartha.com 10.06.2016) ദീര്‍ഘനാളെത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിനു മണിക്കൂറുകള്‍ മുമ്പ് പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്തു. മാനന്തവാടി പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെ മകന്‍ ശ്രീജിത്താ (27)ണ് വ്യാഴാഴ്ച രാവിലെ വിഷം കഴിച്ച് മരിച്ചത്.
വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളമുണ്ട സ്വദേശിനിയും ശ്രീജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് രണ്ടുദിവസം മുമ്പ് പെണ്‍കുട്ടിയെ ശ്രീജിത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു.
വ്യാഴാഴ്ച രാവിലെ 11 ന് കുപ്പാടിത്തറയിലെ ക്ഷേത്രത്തില്‍ വിവാഹം നിശ്ചയിച്ചിരുന്നു. പടിഞ്ഞാറത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. വയനാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.