പൊ­ക്കിള്‍­കൊ­ടി ക­ഴു­ത്തില്‍ ചു­റ്റി ന­വ­ജാ­ത ശി­ശു മ­രിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൊ­ക്കിള്‍­കൊ­ടി ക­ഴു­ത്തില്‍ ചു­റ്റി ന­വ­ജാ­ത ശി­ശു മ­രിച്ചു
കാസര്‍­കോട്: പ്ര­സ­വ­ത്തി­നി­ട­യില്‍ പൊ­ക്കില്‍­കൊ­ടി ക­ഴു­ത്തില്‍ ചു­റ്റി ന­വ­ജാ­ത ശി­ശു മ­രിച്ചു. എ­രി­യാ­ലി­ലെ സ­ത്താ­റി­ന്റെ ഭാ­ര്യ ന­സി­യ(28)യു­ടെ കു­ഞ്ഞാ­ണ് കാസര്‍­കോ­ട് ബാ­ങ്ക് റോ­ഡി­ലെ ജ­നാര്‍­ദ്ദ­ന ആ­ശു­പ­ത്രി­യില്‍ വെ­ച്ച് പ്ര­സ­വ­ത്തി­നി­ടെ മ­രി­ച്ച­ത്.

ശ­നി­യാഴ്­ച രാ­വി­ലെ­യാ­ണ് ന­ടു­വേ­ദന­യെ തു­ടര്‍­ന്ന് ന­സിയ­യെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ച­തെ­ന്ന് ബ­ന്ധു­ക്കള്‍ പ­റ­യുന്നു. യു­വ­തി­ക്ക് പ്ര­സ­വ വേ­ദ­ന തു­ട­ങ്ങി­യ­തായും ആ­ശു­പ­ത്രി­യില്‍ അ­ഡ്­മി­റ്റ് ചെ­യ്യ­ണ­മെന്നും ആ­വ­ശ്യ­പ്പെ­ട്ട­തി­നെ തു­ടര്‍­ന്ന് ആ­ശു­പ­ത്രി­യില്‍ കി­ട­ത്തു­ക­യാ­യി­രുന്നു.

ഞായ­റഴ്­ച രാ­വി­ലെ ഒമ്പത് മണി­യോടെ വ­യ­റി­ള­ക്ക­ത്തി­നു­ള്ള മ­രു­ന്ന് നല്‍കി­യ ശേ­ഷം ലേ­ബര്‍ റൂ­മില്‍ ക­യറ്റി­യ ന­സി­യ 11 മണി­യോ­ടെ­യാ­ണ് ആണ്‍­കു­ഞ്ഞിനെ പ്ര­സ­വി­ച്ചത്. കു­ട്ടി­യെ പു­റ­ത്തെ­ടു­ക്കു­ന്ന­തി­നി­ട­യില്‍ പൊ­ക്കിള്‍ കൊ­ടി ക­ഴു­ത്തില്‍ ചു­റ്റി വ­ലി­ഞ്ഞു­മുറ­കി കു­ഞ്ഞ് ശ്വാ­സം­മു­ട്ടി മ­രി­ക്കു­ക­യാ­യി­രുന്നു. പു­റ­ത്തെ­ടു­ക്കു­മ്പോള്‍ ത­ന്നെ കു­ട്ടി­മ­രി­ച്ച­താ­യാ­ണ് ന­സി­യ­യ്­ക്ക് പ്ര­സ­വ ശു­ശ്രൂ­ഷ നല്‍കിയ ഡോ­ക്ടര്‍ ജ­യ­ല­ക്ഷ്­മി പ­റ­യു­ന്നത്. പ്ര­സ­വ­ത്തി­ന് മു­മ്പ് യാ­തൊ­രു ത­ക­രാറും ഉ­ണ്ടാ­യി­രു­ന്നി­ല്ലെന്നും പ്ര­സ­വി­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് ല­ക്ഷ­ത്തില്‍ ഒ­രു കു­ഞ്ഞി­നു മാത്രം സം­ഭ­വി­ക്കു­ന്ന സാ­ഹ­ചര്യം ഉ­ണ്ടാ­യ­തെന്ന് ഡോ­ക്ടര്‍ പ­റ­ഞ്ഞു.  പ­ല­കകാര­ണ­ങ്ങള്‍ കൊണ്ടും ഇ­ത്ത­ര­ത്തില്‍ പെ­ട്ടെ­ന്ന് അ­പ­ക­ടാ­വ­സ്ഥ ഉ­ണ്ടാ­കാ­റുണ്ട്.

അ­തേ­സമ­യം ഡോ­ക്ട­റു­ടെ സേവ­നം കൃ­ത്യ സ­മയ­ത്ത് ല­ഭി­ച്ചി­ല്ലെന്നും ആ­ശു­പത്രി അ­ധി­കൃ­ത­രു­ടെ അ­നാ­സ്ഥ­മൂ­ല­മാ­ണ് കു­ട്ടി മ­രി­ക്കാ­നി­ട­യാ­യ­തെന്നും ആ­രോ­പി­ച്ച് യു­വ­തി­യു­ടെ ബ­ന്ധു­ക്കള്‍ ആ­ശു­പ­ത്രി­യില്‍ ഏ­റെ നേ­രം ബഹ­ളം വെ­ച്ചി­രു­ന്നു. പു­റ­ത്തെ­ടു­ത്ത­പ്പോള്‍ കു­ഞ്ഞി­ന് ജീ­വ­നു­ണ്ടാ­യി­രു­ന്ന­താ­യും ബ­ന്ധു­ക്കള്‍ പ­റ­യുന്നു.

പ­രാ­തി­യു­ണ്ടെ­ങ്കില്‍ പോലീസിലറിയിക്കാമെന്ന്‌ ആ­ശു­പത്രി അ­ധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കിയെങ്കിലും പോ­സ്റ്റു­മോര്‍­ട്ടം ന­ട­ത്തേ­ണ്ടതു­കൊണ്ട് ബ­ന്ധു­ക്കള്‍ ഇ­തി­ന് ത­യ്യാ­റാ­കാ­തെ ന­വ­ജാ­ത­ശി­ശു­വി­ന്റെ മൃ­ത­ദേ­ഹം ഏ­റ്റു­വാ­ങ്ങി എ­രി­യാല്‍ ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ടക്കി. എല്ലാവി­ധ ചി­കി­ത്സയും ഗര്‍­ഭി­ണിക്കും കു­ഞ്ഞിനും നല്‍­കി­യി­രു­ന്ന­താ­യി ഡോ. ജ­യ­ല­ക്ഷ്­മി വ്യ­ക്ത­മാക്കി. കു­ഞ്ഞി­ന്റെ ജീ­വന്‍ ര­ക്ഷി­ക്കാന്‍ പ­ര­മാവ­ധി ശ്ര­മി­ച്ചി­രു­ന്ന­തായും ഡോ­ക്ടര്‍ കൂ­ട്ടി­ച്ചേര്‍ത്തു. കു­ഞ്ഞി­ന്റെ മ­ര­ണ­ത്തില്‍ പ­രാതി­യൊ­ന്നു­മി­ല്ലെ­ന്ന് ന­സി­യ­യു­ടെ ഭര്‍­ത്താ­വ് സ­ത്താര്‍ ഒ­പ്പി­ട്ടു ത­ന്നി­ട്ടു­ണ്ടെന്നും ഡോ­ക്ടര്‍ അ­റി­യിച്ചു.

Keywords: New born baby, Obituary, General Hospital, Kasaragod, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia