ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: പ്രസവത്തിനിടയില്‍ പൊക്കില്‍കൊടി കഴുത്തില്‍ ചുറ്റി നവജാത ശിശു മരിച്ചു. എരിയാലിലെ സത്താറിന്റെ ഭാര്യ നസിയ(28)യുടെ കുഞ്ഞാണ് കാസര്‍കോട് ബാങ്ക് റോഡിലെ ജനാര്‍ദ്ദന ആശുപത്രിയില്‍ വെച്ച് പ്രസവത്തിനിടെ മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് നടുവേദനയെ തുടര്‍ന്ന് നസിയയെ ആശുപത്രിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതിക്ക് പ്രസവ വേദന തുടങ്ങിയതായും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കിടത്തുകയായിരുന്നു.
ഞായറഴ്ച രാവിലെ ഒമ്പത് മണിയോടെ വയറിളക്കത്തിനുള്ള മരുന്ന് നല്കിയ ശേഷം ലേബര്‍ റൂമില്‍ കയറ്റിയ നസിയ 11 മണിയോടെയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുട്ടിയെ പുറത്തെടുക്കുന്നതിനിടയില്‍ പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റി വലിഞ്ഞുമുറകി കുഞ്ഞ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടിമരിച്ചതായാണ് നസിയയ്ക്ക് പ്രസവ ശുശ്രൂഷ നല്കിയ ഡോക്ടര്‍ ജയലക്ഷ്മി പറയുന്നത്. പ്രസവത്തിന് മുമ്പ് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്നും പ്രസവിക്കുന്നതിനിടയിലാണ് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന സാഹചര്യം ഉണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു. പലകകാരണങ്ങള് കൊണ്ടും ഇത്തരത്തില്‍ പെട്ടെന്ന് അപകടാവസ്ഥ ഉണ്ടാകാറുണ്ട്.
അതേസമയം ഡോക്ടറുടെ സേവനം കൃത്യ സമയത്ത് ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടി മരിക്കാനിടയായതെന്നും ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഏറെ നേരം ബഹളം വെച്ചിരുന്നു. പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
പരാതിയുണ്ടെങ്കില്‍ പോലീസിലറിയിക്കാമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതുകൊണ്ട് ബന്ധുക്കള്‍ ഇതിന് തയ്യാറാകാതെ നവജാതശിശുവിന്റെ മൃതദേഹം ഏറ്റുവാങ്ങി എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. എല്ലാവിധ ചികിത്സയും ഗര്‍ഭിണിക്കും കുഞ്ഞിനും നല്‍കിയിരുന്നതായി ഡോ. ജയലക്ഷ്മി വ്യക്തമാക്കി. കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ മരണത്തില്‍ പരാതിയൊന്നുമില്ലെന്ന് നസിയയുടെ ഭര്‍ത്താവ് സത്താര്‍ ഒപ്പിട്ടു തന്നിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

Keywords: New born baby, Obituary, General Hospital, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.