

● ആനിവയൽ കുളത്തിലാണ് സംഭവം.
● കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം.
● ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.
● വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.
കണ്ണൂർ: (KVARTHA) നഗരത്തിന് സമീപം അഴീക്കോട് മീൻകുന്നിൽ കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മാട്ടൂൽ ആറ് തെങ്ങ് സ്വദേശി ഇസ്മായിൽ (21) ആണ് ദാരുണമായി മരിച്ചത്.
അഴീക്കോട് മീൻകുന്നിനടുത്തുള്ള ആനിവയൽ കുളത്തിലാണ് അപകടമുണ്ടായത്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഇസ്മായിൽ മുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ കുളത്തിലെ ജലനിരപ്പ് ഉയർന്നിരുന്നു. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കെ.കെ.ടി ഷാലിമ - ഷമീൽ ദമ്പതികളുടെ മകനാണ് ഇസ്മായിൽ. ഇബ്രാഹിം കുട്ടി, അബ്ദുൽ റഹ്‌മാൻ എന്നിവരാണ് സഹോദരങ്ങൾ.
കണ്ണൂർ അഴീക്കോട് മീൻകുന്നിൽ നടന്ന ദാരുണമായ അപകടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: A 21-year-old youth, Ismail from Mattul, drowned in a pond at Azhikode Meenkunnil, Kannur, while bathing with friends. His body was recovered by the Fire Force.
#Kannur #Drowning #Accident #KeralaNews #Tragedy #Azhikode