ചെറുകുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ചു; പരിക്കേറ്റ ഡ്രൈവർ മരിച്ചു

 
Photo of the deceased auto-rickshaw driver Shivadasan.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെറുകുന്ന്: (KVARTHA) പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിണാവ് കൊട്ടപ്പാലത്തിന് പടിഞ്ഞാറ് ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തെ കാവിലെ വളപ്പിൽ ശിവദാസൻ (65) ആണ് മരിച്ചത്.

Aster mims 04/11/2022

വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ചെറുകുന്ന് പള്ളിച്ചാലിലെ കടയിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുകയായിരുന്നു ശിവദാസൻ. ഇതിനിടയിൽ പഴയങ്ങാടി ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിൻഭാഗത്ത് നിന്ന് സാധനങ്ങൾ എടുക്കുകയായിരുന്ന ശിവദാസൻ ദൂരേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തിയിട്ട സ്കൂട്ടറിന് മേലേക്കാണ് മറിഞ്ഞത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.

സംസ്കാരം ശനിയാഴ്ച പകൽ ഒന്നിന് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ നടക്കും. ഭാര്യ: കെ.വി കാർത്യായനി. മക്കൾ: സബീന, അവിനാശ്, അഭിജിത്ത്. മരുമക്കൾ: നിഷാന്ത്, ആര്യ.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Auto-rickshaw driver Shivadasan (65) died after a speeding car hit his parked vehicle in Cherukunnu.

#Cherukunnu #Accident #KannurNews #KSTPRoad #TrafficSafety #KeralaNews #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia