ഇടുക്കി: (www.kvartha.com 16/06/2016) ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരശിഖരം ഒടിഞ്ഞ് വീണ് ഡ്രൈവര്‍ മരിച്ചു. അടിമാലി കല്ലാര്‍ പന്ത്രണ്ടേക്കര്‍ അരീക്കത്ത്പറമ്പില്‍ വിജു ബോസ്(35)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 10.15 ന് കുരുശുപാറ കല്ലാര്‍വാലി എസ്‌റ്റേറ്റിന് സമീപമാണ് സംഭവം.ഇവിടെ റോഡരികില്‍ നിന്ന വന്‍ ചോരക്കാലി മരത്തിന്റെ ശിഖരം ഒടിഞ്ഞ് ഓട്ടോയുടെ മുകളില്‍ വീണാണ് അപകടം.
നാട്ടുകാര്‍ എത്തി എറെ നേരത്തെ ശ്രമഫലമായി മരശിഖരം വെട്ടിമാറ്റി വിജുബോസിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുരുശുപാറക്ക് ഉണക്കിയ കൊക്കൊ വില്‍ക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം.സി.പി.ഐ കല്ലാര്‍ ബ്രാഞ്ച് സെക്രട്ടറിയും കല്ലാര്‍ സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമാണ്.ബാങ്കില്‍ യോഗത്തിന് പങ്കെടുക്കാനും കൂടിയാണ് നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങിയത്.ഭാര്യ ധന്യ കഞ്ചിത്തണ്ണി പാട്ടത്തില്‍ കുടുംബാംഗം.മകള്‍ വൈഗ.വിജുവിന്റെ കണ്ണുകള്‍ രണ്ടും ദാനം ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ ശക്തമായ മഴയും കാറ്റും ഇവിടെ ഉണ്ടായിരുന്നു. മൂന്നാറിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കണ്ണന്‍ ദേവന്‍ കമ്പനി ലക്ഷ്മി എസ്‌റ്റേറ്റ് വിരിപാറ സ്വദേശി ഗണേശനാണ് (44) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Keywords : Kerala, Idukki, Auto Driver, Death, Obituary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.