Teacher Arrested | 'പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് പ്രാര്‍ഥനാ സമയത്ത് അധ്യാപിക ശിക്ഷിച്ചു, 10-ാം ക്ലാസുകാരി ജീവനൊടുക്കി'; പ്രധാനാധ്യാപിക അടക്കം 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ധന്‍ബാദ്: (www.kvartha.com) പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് ശിക്ഷിച്ചതിന് പിന്നാലെ 10-ാം ക്ലാസുകാരി ജീവനൊടുക്കിയതായി റിപോര്‍ട്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഉഷാകുമാരി എന്ന 16 കാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. സംഭവത്തില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്ത് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ അധ്യാപികയേയും പ്രധാനാധ്യാപികയേയും അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

തെതുല്‍മാരി പൊലീസ് പറയുന്നത്: പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് പ്രാര്‍ഥനാ സമയത്ത് അധ്യാപിക ശിക്ഷിക്കുകയും പ്രധാനാധ്യാപിക വഴക്ക് പറയുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിനി അറ്റകൈ സ്വീകരിച്ചത്.

സ്‌കൂള്‍ വിട്ട് ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലെത്തിയ ഉഷാകുമാരി വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയാണ് മരിച്ചത്. പൊലീസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും പെണ്‍കുട്ടിയുടെ യൂണിഫോമില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്‌കൂളിലെ അധ്യാപികയും പ്രധാനാധ്യാപികയുമാണ് തന്നെ അപമാനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Teacher Arrested | 'പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് പ്രാര്‍ഥനാ സമയത്ത് അധ്യാപിക ശിക്ഷിച്ചു, 10-ാം ക്ലാസുകാരി ജീവനൊടുക്കി'; പ്രധാനാധ്യാപിക അടക്കം 2 പേര്‍ അറസ്റ്റില്‍



Keywords:  News, National, National-News, Obituary, Obituary-News, Teacher, Arrested, Crime, Police, Student, Found Dead, ‘Assaulted’ for wearing bindi, student found dead; teacher arrested.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script