Jawan Killed | കാട്ടാന ആക്രമണത്തില്‍ ആര്‍മി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

 




ഗുവാഹതി: (www.kvartha.com) കാട്ടാന ആക്രമണത്തില്‍ ഇന്‍ഡ്യന്‍ ആര്‍മി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഖംലിയന്‍ കാപ് എന്ന സൈനിക ഉദ്യോഗസ്ഥനാണ് മരിച്ചത്. നരേംഗി കന്റോണ്‍മെന്റ് ഏരിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ശനിയാഴ്ച വൈകിട്ട് കന്റോണ്‍മെന്റിനുള്ളില്‍ ഡ്യൂടിയിലായിരുന്ന ജവാനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഉടന്‍തന്നെ സൈനികനെ സഹപ്രവര്‍ത്തകര്‍ ബസിസ്ത ഏരിയയിലെ ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ കന്റോണ്‍മെന്റിനുള്ളില്‍, പ്രത്യേകിച്ച് തിമയ്യ, മനേക്ഷാ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നരേംഗിലെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. 

Jawan Killed | കാട്ടാന ആക്രമണത്തില്‍ ആര്‍മി ഉദ്യോഗസ്ഥന് ദാരുണാന്ത്യം


ഗുവാഹതി നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ആംചാങ് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് സംരക്ഷിത വനമേഖലയായ നരേംഗി കന്റോണ്‍മെന്റ്. ഇവിടെ കൊമ്പന്മാര്‍ പതിവായി സഞ്ചരിക്കുകയും സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്ന സ്ഥലമാണ്. എന്നാല്‍ മനുഷ്യ-മൃഗ സംഘര്‍ഷത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമാകുന്നത് ഇതാദ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Keywords:  News,National,India,Assam,Killed,Wild Elephants,Elephant attack,Elephant,Obituary,Army,Soldiers,Death, Assam: Army jawan killed in wild elephant attack  at cantonment  in Guwahati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia