Art Director | അജിത്ത് നായകനാകുന്ന 'വിഡാമുയര്‍ചി'യുടെ ചിത്രീകരണത്തിനിടെ കലാ സംവിധായകന്‍ അന്തരിച്ചു; അപ്രതീക്ഷിതമരണം ഷൂടിങ് ലൊകേഷനില്‍വെച്ച്

 


ADVERTISEMENT

ചെന്നൈ: (KVARTHA) അജിത്ത് നായകനാകുന്ന 'വിഡാമുയര്‍ചി' സിനിമയുടെ ചിത്രീകരണത്തിനിടെ കലാ സംവിധായകന്‍ മിലന്‍ ഫെര്‍ണാന്‍ഡസ് അന്തരിച്ചു. ഹൃദയാഘാതമാണ് അപ്രതീക്ഷിത മരണ കാരണമെന്നാണ് വിവരം. അസെര്‍ബെയ്ജാനില്‍ വിഡാമുയര്‍ചിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത് എന്നതിന്റെ നടുക്കത്തിലാണ് എല്ലാവരും.

അസെര്‍ബെയ്ജാനില്‍ നിന്ന് എപ്പോഴായിരിക്കും മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുകയെന്നത് വ്യക്തമായിട്ടില്ല. അജിത്തിന്റെ ബില്ല, വീരം, വേതാളം തുടങ്ങി ഒട്ടേറെ വമ്പന്‍ ഹിറ്റുകളുടെ കലാ സംവിധായകനായ മിലന്റെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു. വിജയ് നായകനായ വേലായുധത്തിന്റെ കലാ സംവിധായകനുമായിരുന്നു മിലന്‍. മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ചിയുടെ സംവിധാനം.

Art Director | അജിത്ത് നായകനാകുന്ന 'വിഡാമുയര്‍ചി'യുടെ ചിത്രീകരണത്തിനിടെ കലാ സംവിധായകന്‍ അന്തരിച്ചു; അപ്രതീക്ഷിതമരണം ഷൂടിങ് ലൊകേഷനില്‍വെച്ച്



Keywords: News, National, National-News, Obituary, Obituary-News, Chennai News, Tamil Cinema, Art Director, Milan, Azerbaijan, Passes Away, Death, Ajith Starrer, Production Designer, Art director Milan passes away in Azerbaijan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia