Obituary | സിറോ മലബാര്‍ സഭ സീനിയര്‍ ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു
Mar 18, 2023, 14:14 IST
ADVERTISEMENT
ചങ്ങനാശേരി: (www.kvartha.com) സിറോ മലബാര്‍ സഭ സീനിയര്‍ ബിഷപും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച് ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആര്‍ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു. സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂര്‍ചയാലും ഏറെ ശ്രദ്ധേയനായിരുന്നു.
ബനഡിക്ട് മാര്‍പാപ്പ 'സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ മൂര്‍ചയേറിയ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും.
ആരാധനാക്രമ പരിഷ്‌കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ കര്‍ക്കശ നിലപാടെടുത്തു. കര്‍ഷകര്‍ക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികള്‍ക്ക് രൂപം നല്‍കി. യുവാക്കള്‍ക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളര്‍ന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭയില്‍ മാര്‍പാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപാണ്.
1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വതികാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി.
1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച് ബിഷപായി സേവനം ചെയ്തു. ഇന്‍ഡ്യന്‍ കതോലികാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കതോലികാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച് കൗണ്‍സില്‍ ഫോര്‍ എജ്യുകേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
ആര്‍ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു. സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂര്‍ചയാലും ഏറെ ശ്രദ്ധേയനായിരുന്നു.
ബനഡിക്ട് മാര്‍പാപ്പ 'സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ മൂര്‍ചയേറിയ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും.
ആരാധനാക്രമ പരിഷ്‌കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ കര്‍ക്കശ നിലപാടെടുത്തു. കര്‍ഷകര്‍ക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികള്‍ക്ക് രൂപം നല്‍കി. യുവാക്കള്‍ക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളര്‍ന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭയില്‍ മാര്‍പാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപാണ്.
1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച് ബിഷപായി സേവനം ചെയ്തു. ഇന്‍ഡ്യന്‍ കതോലികാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കതോലികാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച് കൗണ്‍സില്‍ ഫോര്‍ എജ്യുകേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
Keywords: Archbishop Mar Joseph Powathil passes away at 92, Kottayam, News, Obituary, Dead, Hospital, Treatment, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.