ആറളം ഫാമിൽ മിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

 
Rajeevan, the toddy tapper who died from a lightning strike at Aralam Farm.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആറളം പുനരധിവാസ മേഖലയിലെ താമസക്കാരനാണ് രാജീവൻ.
● പരിയാരം മെഡിക്കൽ കോളേജിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുക.
● രാജീവന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

കണ്ണൂർ: (KVARTHA) ആറളം ഫാമിൽ കള്ള് ചെത്തുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന 54 വയസ്സുകാരനായ രാജീവനാണ് ദാരുണമായി മരണപ്പെട്ടത്.
 

ഫാമിലെ ഒന്നാം ബ്ലോക്കിൽ വ്യാഴാഴ്ച രാവിലെ കള്ള് ചെത്തിക്കൊണ്ടിരിക്കുമ്പോഴാണ് രാജീവന് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Aster mims 04/11/2022

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗീതയാണ് രാജീവന്റെ ഭാര്യ. ഋധുരാഗ്, അജുൽ രാജ് എന്നിവർ മക്കളാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.

Article Summary: Toddy tapper dies from lightning strike at Aralam Farm.

#AralamFarm #LightningStrike #KeralaNews #ToddyTapper #Kannur #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia