സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിട വാങ്ങി, മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com 10.05.2021)  പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് (62) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

മലയാള സിനിമ ലോകത്തിന് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച കലാ പ്രതിഭയാണ് ഡെന്നീസ് ജോസഫ് എന്ന മലയാളികളുടെ സുപരിചിതനായ തിരക്കഥാകൃത്ത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നമ്പർ 20 മദ്രാസ് മെയില്‍, നിറക്കൂട്ട്, മനു അങ്കിള്‍, അഥര്‍വം തുടങ്ങി മലയാളികളുടെ മനസില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന ഒട്ടനവധി സിനിമകൾ നൽകി കഴിവ് തെളിയിച്ച കലാകാരനാണ് ഡെന്നീസ് ജോസഫ്.
Aster_MIMS

സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിട വാങ്ങി, മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു .
പ്രശസ്ത തിരക്കഥാകൃത്തും ഒപ്പം ജനപ്രിയ സിനിമകളുടെ ശിൽപിയും കൂടിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു.

ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും  ഉണ്ടായത്. ഡെന്നിസിന്റെ  വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Kerala, News, Kottayam, Cinema, Film, Death, Obituary, Pinarayi Vijayan, Chief Minister, Condolence, Another loss for film world: Prominent screenwriter Dennis Joseph passed away, Chief Minister Pinarayi Vijayan expressed condolences.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia