സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിട വാങ്ങി, മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
May 10, 2021, 23:44 IST
കോട്ടയം: (www.kvartha.com 10.05.2021) പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് (62) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
മലയാള സിനിമ ലോകത്തിന് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച കലാ പ്രതിഭയാണ് ഡെന്നീസ് ജോസഫ് എന്ന മലയാളികളുടെ സുപരിചിതനായ തിരക്കഥാകൃത്ത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നമ്പർ 20 മദ്രാസ് മെയില്‍, നിറക്കൂട്ട്, മനു അങ്കിള്‍, അഥര്‍വം തുടങ്ങി മലയാളികളുടെ മനസില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന ഒട്ടനവധി സിനിമകൾ നൽകി കഴിവ് തെളിയിച്ച കലാകാരനാണ് ഡെന്നീസ് ജോസഫ്.
നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു .
പ്രശസ്ത തിരക്കഥാകൃത്തും ഒപ്പം ജനപ്രിയ സിനിമകളുടെ ശിൽപിയും കൂടിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു.
ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, News, Kottayam, Cinema, Film, Death, Obituary, Pinarayi Vijayan, Chief Minister, Condolence, Another loss for film world: Prominent screenwriter Dennis Joseph passed away, Chief Minister Pinarayi Vijayan expressed condolences.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.