Attappadi Infant Death | അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; 2 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു, ഈ വര്‍ഷം ഇത് അഞ്ചാമത്തേത്

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. വീണ്ടും നവജാതശിശു മരിച്ചു. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
Aster_MIMS

ഈ വര്‍ഷം അഞ്ചാമത്തെ ശിശുമരണമാണ് റിപോര്‍ട് ചെയ്തത്. അട്ടപ്പാടിയില്‍ ശിശുമരണം തടയുന്നതിനുള്ള നടപടികളുമായി സര്‍കാര്‍ മുന്നോട്ടു പോകുന്നുവെന്ന് പറയപ്പെടുമ്പോഴും വീണ്ടും മരണം ആവര്‍ത്തിക്കുന്നതായി റിപോര്‍ട് ചെയ്യപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
      
Attappadi Infant Death | അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; 2 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു, ഈ വര്‍ഷം ഇത് അഞ്ചാമത്തേത്

കഴിഞ്ഞ മാര്‍ച് 21 നാണ് ഒടുവിലായി മരണം റിപോര്‍ട് ചെയ്യപ്പെട്ടത്. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ മരിക്കുമ്പോഴാണ് ശിശുമരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തുക.

Keywords:  News, Kerala, State, Top-Headlines, palakkad, Child, Death, Obituary, Another infant death reported in Attappadi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia