T V Satyan Master | അഞ്ചരക്കണ്ടി പഞ്ചായത് മുന്‍ പ്രസിഡന്റ് ടി വി സത്യന് മാസ്റ്റര്‍ നിര്യാതനായി
Dec 27, 2022, 09:57 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത് മുന്‍ പ്രസിഡന്റും ചിറ്റാരിപറമ്പ പെരുവ ഗവ. യു പി സ്കൂള്‍ പ്രഥമാധ്യാപകനുമായ ചിറ്റാരിപ്പറമ്പ് പൂവത്തിന് കീഴില്‍ ഉഴിഞ്ഞാട് ഭാഗത്ത് കേദാരത്തില് ടി വി സത്യന് (53) നിര്യാതനായി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത് മുന്‍ പ്രസിഡന്റായിരുന്നു.
മൃതദേഹം രാവിലെ 11ന് പെരുവ ഗവ. യു പി സ്കൂളിലും 12 ന് അഞ്ചരക്കണ്ടി എക്കാല്‍ ഇ കെ നായനാര്‍ സ്മാരക വായനശാലയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് മൂന്നിന് കൂത്തുപറമ്പ് വലിയ വെളിച്ചം ശാന്തി വനത്തില്‍ നടക്കും.
അച്ഛന്: പരേതനായ ടി വി കൃഷ്ണന്. അമ്മ: ദേവി (അഞ്ചരക്കണ്ടി). ഭാര്യ: രേഷ്മ (അധ്യാപിക എടയാര്‍ ഗവ. എല്‍ പി സ്കൂള്‍). മക്കള്‍: അനന്ദു നിര്‍മലഗിരി കോളജ് ഡിഗ്രി വിദ്യാര്‍ഥി), അനുവിന്ദ് (വിദ്യാര്‍ഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെകന്‍ഡറി സ്കൂള്‍). സഹോദരങ്ങള്‍: ടി വി സദാനന്ദന് (റിട. എല്‍ ഐ സി ഡവലപ്മെന്റ് ഓഫീസര്‍ തലശ്ശേരി), സുജാത, സുനജ.
Keywords: News,Kerala,State,Kannur,Death,Obituary,Funeral,Teacher,Family,Local-News, Anjarakandy Former Panchayat President T V Satyan Master passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

