Accidental death | ഓടോറിക്ഷയും കാറും കൂട്ടിയിടിച്ച് തീര്‍ഥാടനത്തിന് പോയ വയോധികന്‍ മരിച്ചു

 


മട്ടന്നൂർ: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനടുത്തെ ചാലോട് ജൻക്ഷനില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച ഓടോറിക്ഷ കാറിലിടിച്ച് വയോധികന്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം. ചാലാട് സി കെ പുരം പത്മാലയത്തില്‍ പി കെ പവിത്രനാ(73)ണ് ദാരുണമായി മരിച്ചത്. 
     
Accidental death | ഓടോറിക്ഷയും കാറും കൂട്ടിയിടിച്ച് തീര്‍ഥാടനത്തിന് പോയ വയോധികന്‍ മരിച്ചു

ചാലാട് ജൻക്ഷനില്‍വെച്ചു അഞ്ചരക്കണ്ടി ഭാഗത്തു നിന്നും നായാട്ടുപാറയിലേക്ക് പോവുകയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തു നിന്നും വന്ന ഓടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റിക്ഷയുടെ അടിയിലായിപ്പോയ പവിത്രനെ ഗുരുതരമായ പരുക്കുകളോടെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് രണ്ടു സൃഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.
      
Accidental death | ഓടോറിക്ഷയും കാറും കൂട്ടിയിടിച്ച് തീര്‍ഥാടനത്തിന് പോയ വയോധികന്‍ മരിച്ചു

മുന്‍പ്രവാസിയായ പവിത്രന്‍ ഗള്‍ഫ് റിടേൻസ് വെല്‍ഫെയര്‍ അസോ. ഭാരവാഹിയാണ്. ഭാര്യ: ലൈന. മക്കള്‍: വിപിന്‍, നവീന്‍. സഹോദരങ്ങള്‍: അശോകന്‍, ശ്രീലത, ഹീറ. പരേതയായ പുഷ്പ. മരുമക്കള്‍: അനുഷ, ആദിത്യ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യാമ്പലത്ത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Mattannur, An elderly man who went on a pilgrimage died after an auto-rickshaw collided with a car.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia