Accident | ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കുട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു; 3 പേർക്ക് പരുക്ക്
* അപകടം ധർമ്മടം മൊയ്തു പാലത്തിൽ വെച്ച്
കണ്ണൂർ: (KVARTHA) മരിച്ച രോഗിയുടെ മൃതദേഹവുമായി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളജില്‍ നിന്നും പോയ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കുട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടില സ്വദേശി മിഥുൻ (38) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയല്ലാം ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ്.
തലശേരി പാലയാട് അണ്ടല്ലൂര്‍കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കെ എല്‍0 1 ബി വി 4120 നമ്പർ ഫയര്‍ ഫോഴ്‌സ് വാഹനവും ധര്‍മ്മടം മൊയ്തു പാലത്തില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം.
വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ വീട്ടില്‍ പി സിന്ധു (48), പ്രവീണ്‍ (20), സുധീഷ് (22) എന്നിവര്‍ക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇരുവാഹനങ്ങളുടെയും അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ധർമടം പൊലീസ് കേസെടുത്തിട്ടുണ്ട്.
#KeralaAccident #AmbulanceCrash #FireEngine #RoadSafety #RIP #KeralaNews #IndiaNews