Drowned | പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Mar 23, 2023, 08:10 IST
ആലുവ: (www.kvartha.com) പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തായിക്കാട്ടുകര സ്വദേശിയായ ഗൗതം (17) ആണ് മരിച്ചത്. എസ്എന്‍ പുരത്ത് താമസിക്കുന്ന മനോജിന്റെയും ഷേര്‍ളിയുടെയും മകനാണ് ഗൗതം. ബുധനാഴ്ച രാത്രിയാണ് ദാരുണസംഭവം.
പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ 17 കാരിയാണ് ആദ്യം പുഴയില്‍ ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ മുകളില്‍ നിന്ന് പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ആണ്‍കുട്ടിയും ചാടുകയായിരുന്നു.
ഇരുവരും വെള്ളത്തില്‍ വീഴുന്നതുകണ്ട മീന്‍പിടുത്തക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഇരുവരെയും വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു. പെണ്‍കുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു. പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. ഗൗതമിന്റെ ഏകസഹോദരി: ഗൗരി.
Keywords: News, Kerala, State, Aluva, Local-News, Death, Obituary, Drowned, Students, Aluva: Plus two student drowned to death while rescuing girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.