Electrocuted | വീട്ടിലെ വൈദ്യുതി പോയപ്പോള്‍ പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ അപകടം പതിയിരിക്കുന്നത് അറിഞ്ഞില്ല; ഇരുമ്പ് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
Jul 9, 2023, 14:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ആര്യാട് യുവാവിന് വീട്ടില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. കനത്ത മഴയില്‍ വീട്ടിലെ വൈദ്യുതി പോയപ്പോള്‍, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഇരുമ്പ് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് ദാരുണാന്ത്യം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
അതിനിടെ, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. പാടത്ത് രാത്രി മീന്‍പിടിക്കാന്‍ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വല്ലപ്പുഴ സ്വദേശിയായ മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പന്നികളെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കൃഷിയിടത്തിലെ മോടോര്‍ പുരയില്‍ നിന്ന് അനധികൃതമായാണ് വേലിയിലേക്ക് വൈദ്യുതി എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Alappuzha, Youth, Died, Electric Shock, Electrocuted, Alappuzha: Youth died of electric shock.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

