Obituary | കാറില്‍നിന്നിറങ്ങി പാലത്തില്‍നിന്ന് കനാലിലേക്ക് ചാടി മരിച്ച യുവാവ് കടുത്ത വേദനമൂലം വാഹനത്തിലിരുന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി പിതാവും സുഹൃത്തുക്കളും; 30 കാരന്റെ അപ്രതീക്ഷിത നീക്കം ചികിത്സ തേടി പോകുംവഴി

 


അമ്പലപ്പുഴ: (www.kvartha.com) കരുനാഗപ്പള്ളി താലൂക് ആശുപത്രിയില്‍നിന്ന് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സ തേടി പോകുന്നതിനിടെ കാറില്‍നിന്നിറങ്ങി തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍നിന്ന് കനാലിലേക്ക് ചാടി മരിച്ച യുവാവ് വാഹനത്തിലിരുന്ന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി പിതാവും സുഹൃത്തുക്കളും. കരുനാഗപ്പള്ളി തഴവ വടക്കുമുറി കിഴക്ക് കാവുംപുറത്ത് വീട്ടില്‍ ഗോപിനാഥന്‍പിള്ളയുടെയും ലളിതമ്മയുടെയും മകന്‍ ജി അതുലാണ് (അമ്പു-30) പുഴയില്‍ മുങ്ങി മരിച്ചത്. 

കേറ്ററിങ് തൊഴിലാളിയായ അതുല്‍ കടുത്ത വേദന മൂലം കാറില്‍വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന അച്ഛനും അതുലിന്റെ സുഹൃത്തുക്കളും പറഞ്ഞു. പാന്‍ക്രിയാസ് രോഗബാധിതനായിരുന്ന യുവാവ് വയറുവേദനയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കരുനാഗപ്പള്ളി താലൂക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് അതുലിനെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപ്രതീക്ഷിത സംഭവം നടന്നത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ എത്തിയപ്പോള്‍ വേഗം കുറഞ്ഞ സമയത്ത് അതുല്‍ ഡോര്‍ തുറന്ന് കനാലിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുറത്തിറങ്ങുന്നതുകണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതുല്‍ തട്ടി മാറ്റി ചാടുകയായിരുന്നുവെന്ന് സുഹൃത്തുകള്‍ പറഞ്ഞു.

നാട്ടുകാരും തോട്ടപ്പളളി തീരദേശ പൊലീസും അമ്പലപ്പുഴ പൊലീസും, തകഴി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനയുമെത്തി തിരച്ചില്‍ നടത്തി. പിന്നാലെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം സംസ്‌കരിക്കും. അതുല്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍. അരുണ്‍, അതുല്യ. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

Obituary | കാറില്‍നിന്നിറങ്ങി പാലത്തില്‍നിന്ന് കനാലിലേക്ക് ചാടി മരിച്ച യുവാവ് കടുത്ത വേദനമൂലം വാഹനത്തിലിരുന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി പിതാവും സുഹൃത്തുക്കളും; 30 കാരന്റെ അപ്രതീക്ഷിത നീക്കം ചികിത്സ തേടി പോകുംവഴി


Keywords:  News, Kerala, Kerala-News, Obituary, Alappuzha, Ambalapuzha, Youth, Died, Dead Body, Bridge, Canal, Obituary-News, Alappuzha: Youth died after jumping from bridge into canal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia