Obituary | ജിദ്ദയില്‍ നിന്നും അവധിക്കായി നാട്ടിലേക്ക് പോകുന്ന വഴി ആലപ്പുഴ സ്വദേശി മുംബൈയില്‍ വെച്ച് മരിച്ചു
Nov 28, 2022, 18:01 IST
മുംബൈ: (www.kvartha.com) ജിദ്ദയില്‍ നിന്നും അവധിക്കായി നാട്ടിലേക്ക് പോകുന്ന വഴി ആലപ്പുഴ സ്വദേശി മുംബൈയില്‍ വെച്ച് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കായംകുളം സ്വദേശി ഐക്യ ജന്‍ക്ഷന് തെക്ക് ചൗകയില്‍ താമസിക്കുന്ന ഇസ്മഈല്‍ കുട്ടി (58) ആണ് മരിച്ചത്.
ഭാര്യ: നസീമ, മക്കള്‍: മുഹ്‌സിന, മുസാഫിര്‍, മരുമകന്‍: ശിഹാസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Alappuzha native died in Mumbai on his way home from Jeddah for holiday, Mumbai, News, Dead, Obituary, Malayalee, Hospital, Flight, Passenger, National.
ശനിയാഴ്ച ജിദ്ദയില്‍ നിന്നും മുംബൈയിലേക്കും അവിടുന്ന് കൊച്ചിയിലേക്കുമുള്ള ഇന്‍ഡിഗോ കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനായിരുന്നു ഇദ്ദേഹം ടികറ്റ് എടുത്തിരുന്നത്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇദ്ദേഹത്തിന് വിമാനത്തിനകത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാന ലാന്‍ഡിങ്ങിന് ശേഷം ഉടന്‍ തന്നെ ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: നസീമ, മക്കള്‍: മുഹ്‌സിന, മുസാഫിര്‍, മരുമകന്‍: ശിഹാസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Alappuzha native died in Mumbai on his way home from Jeddah for holiday, Mumbai, News, Dead, Obituary, Malayalee, Hospital, Flight, Passenger, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.