Body Found | കാവാലത്ത് ബോടില്‍നിന്ന് കാല്‍വഴുതി കായലില്‍ വീണ് കാണാതായ യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തി
Aug 23, 2023, 12:34 IST
കുട്ടനാട്: (www.kvartha.com) കാവാലത്ത് ബോടില്‍നിന്ന് കാല്‍വഴുതി കായലില്‍ വീണ് കാണാതായ യുവാവ് മരിച്ചു. മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി കുറിച്ചി പഞ്ചായതിലെ 16-ാം വാര്‍ഡ് മലകുന്നം വാലുപറമ്പില്‍ വീട്ടില്‍ സനീഷിന്റെ (41) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ സംഭവ സ്ഥലത്തുനിന്നു 20 മീറ്റര്‍ മാറി പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈനടി പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിനോദയാത്രയ്ക്കിടെ ബുധനാഴ്ച (22.08.2023) വൈകിട്ടാണ് ബോടില്‍നിന്നു സനീഷ് കാല്‍വഴുതി ആറ്റില്‍ വീണത്. നാട്ടുകാരുടെയും പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ രാത്രി 7.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
കാവാലം ജങ്കാര്‍ കടവിനു സമീപത്തുനിന്ന് ഏഴംഗ സംഘത്തോടൊപ്പമാണു സനീഷ് കായലില്‍ വിനോദയാത്രയ്ക്കു പോയത്. തിരികെ വരുന്നതിനിടെ സംഭവസ്ഥലത്തെത്തിയപ്പോള്‍ സനീഷ് കാല്‍വഴുതി ആറ്റിലേക്കു വീഴുകയായിരുന്നു. ഇതിനിടെ വീഴുന്നതിനിടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ കയറിപ്പിടിക്കുകയും മുവരും ആറ്റിലേക്കു വീഴുകയും ചെയ്തു. സംഭവം കണ്ട സമീപവാസികള്‍ രണ്ടുപേരെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. കുവൈതില്‍ നിന്ന് 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ സനീഷ് വ്യാഴാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് അപകടം.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Alappuzha, Youth, Died, Lake, Drowned, Dead Body, Kuttanad, Alappuzha: Man who went misinsg in lake found dead at Kuttanad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.