Accidental Death | ജോലി കഴിഞ്ഞു നടന്ന് വരവേ അജ്ഞാത വാഹനം തട്ടി; വീട്ടിലെത്തിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT




ആലപ്പുഴ: (www.kvartha.com) ചാരുംമൂട് അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റയാള്‍ വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്.
Aster_MIMS

ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്ന് വരവേയാണ് മോഹനനെ അജ്ഞാത വാഹനം തട്ടിയിട്ടത്. അപകടത്തില്‍ ചെറിയ പരുക്കേറ്റെങ്കിലും സാരമാക്കാതെ മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീഴുകയായിരുന്നു.

Accidental Death | ജോലി കഴിഞ്ഞു നടന്ന് വരവേ അജ്ഞാത വാഹനം തട്ടി;  വീട്ടിലെത്തിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു


ഞായറാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ മോഹനന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് കറ്റാനത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: തങ്കമ്മ. ഭാര്യ: ജാനകി. മക്കള്‍ : മനു, മഞ്ചു. മരുമകന്‍: ഷിബു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  News, Kerala, State, Alappuzha, Accident, Injured, Death, Obituary, Local-News, Police, Alappuzha: Man died in accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia