Found Dead | 'ആലപ്പുഴയില്‍ മധ്യവയസ്കന് തീകൊളുത്തി ജീവനൊടുക്കി'; മരണം മകളുടെ വിവാഹത്തിന് മണിക്കൂറികള്‍ ബാക്കിനില്‍ക്കെ
Jul 14, 2023, 12:48 IST
ആലപ്പുഴ: (www.kvartha.com) മകളുടെ വിവാഹ ദിവസം പിതാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കൂറ്റുവേലിയിലാണ് സംഭവം. മകളുടെ വിവാഹത്തിന് മണിക്കൂറികള്‍ മാത്രം ശേഷിക്കെ, നമ്പുകണ്ടത്തില്‍ സുരേന്ദ്രന് (56) ആണ് വെള്ളിയാഴ്ച (14.07.2023) രാവിലെ 9 മണിക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മകള്‍ സൂര്യയുടെ വിവാഹം തിരുവിഴ സ്വദേശി കൃഷ്ണദാസുമായി 12 മണിക്ക് കാട്ടുകട ക്ഷേത്രത്തില്‍വെച്ച് നടക്കേണ്ടതായിരുന്നു. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വര്‍ഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്. ഇയാളുടെ ഭാര്യ ഉഷ നേരത്തെ മരിച്ചിരുന്നു.
രണ്ട് പെണ്മക്കള് ഉഷയുടെ ബന്ധുക്കള്‍ക്കൊപ്പം മുഹമ്മയിലാണ് താമസിച്ചിരുന്നത്. വിദേശത്താണ് മൂത്ത മകള്‍ സൂര്യ ജോലി ചെയ്യുന്നത്. ആലപ്പുഴ കഞ്ഞിക്കുഴി ഊറ്റുവേലിയിലെ വീട്ടിലാണ് സുരേന്ദ്രന് താമസിച്ചിരുന്നത്. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മറ്റൊരു മകള്‍: ആര്യ.
Keywords: News, Kerala,Kerala-News, Obituary, Obituary-News, Alappuzha, Father, Found Dead, Daughter, Wedding, Alappuzha: Father found dead on the day of daughter's wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.