Found Dead | ഭിന്നശേഷിക്കാരനായ ലോടറി വില്‍പനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) ഭിന്നശേഷിക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടന്‍കുളങ്ങര സ്വദേശിയായ ലോടറി വില്‍പനക്കാരനാണ് മരിച്ചത്. കളര്‍കോട് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ക്ഷേത്രത്തിന്റെ തെക്കേ കല്‍പ്പടവുകളില്‍ പൊതുജനങ്ങള്‍ക്ക് കുളിക്കാന്‍ അനുവദിച്ചിട്ടുള്ള ഭാഗത്തായി ഇയാള്‍ കുളിക്കാനായി എണ്ണ തേച്ച് നില്‍ക്കുന്നത് രാവിലെ ഏഴ് മണിക്ക് ക്ഷേത്രത്തിലേക്ക് പോയ ആളുകള്‍ കണ്ടതായി പറയുന്നു. തൊണ്ടന്‍കുളങ്ങരയില്‍ നിന്നും ഓടോറിക്ഷയില്‍ പതിവായി ക്ഷേത്രത്തില്‍ കുളിക്കുന്നതിനും ക്ഷേത്രദര്‍ശനം നടത്തുന്നതിനും ഇയാള്‍ വരാറുണ്ടെന്ന് അമ്പലവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയും പതിവുപോലെ വന്നതായിരുന്നു.

മണ്ണെടുത്ത് ആഴം കൂട്ടിയ കുളത്തില്‍ നിറയെ വെള്ളവും ഉണ്ടായിരുന്നു. ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയ സമയത്ത് സമീപത്തും മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് കുളിക്കാന്‍ വന്നവരാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന മൃതദേഹം കണ്ടത്. കാലിന്റെ സ്വാധീനക്കുറവില്‍ കല്‍പ്പടവില്‍നിന്ന് കുളത്തിലേക്ക് വീണതാണ് മരണകാരണമെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Found Dead | ഭിന്നശേഷിക്കാരനായ ലോടറി വില്‍പനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി



Keywords: News, Kerala, Kerala-News, Obituary, Obituary-News, Lottery Seller, Found Dead, Alappuzha News, Differently-Abled Man, Temple, Pond, Alappuzha: Differently-abled man found dead in temple pond.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia