Girl Died | 'വിഷക്കായ കഴിച്ചത് ആരെയും അറിയിച്ചില്ല'; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

 


ADVERTISEMENT

ഹരിപ്പാട്: (www.kvartha.com) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ കരുവാറ്റ കണ്ണഞ്ചേരില്‍ പുതുവേല്‍ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 
Aster_MIMS

ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈ സമയം താന്‍ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ലെന്നാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ  നല്‍കി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. 

അടുത്ത ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിെ വെച്ചാണ് കുട്ടി താന്‍ വിഷക്കായ കഴിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. 

ആയാപറമ്പ് എന്‍ എസ് എസ് എച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വീണ. ഏക സഹോദരി പ്രവീണ.

Girl Died | 'വിഷക്കായ കഴിച്ചത് ആരെയും അറിയിച്ചില്ല'; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു


Keywords:  Obituary, Kerala-News, News, Kerala, Obituary-News, Alappuzha, Girl, Died, Poisonous Fruit, Alappuzha: 14 year girl died after consuming Poisonous Fruit.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia