എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം ഹൃദയാഘാതമെന്ന് നിഗമനം

 
 Image reflecting Air India Flight

Photo Credit: Facebook/ Air India

ADVERTISEMENT

● വസന്ത് കുഞ്ചിലെ ഹോട്ടൽ ദി ഗ്രാൻഡിലാണ് സംഭവം നടന്നത്
● വ്യാഴാഴ്ച ലേ ഓവറിന്റെ ഭാഗമായി അദ്ദേഹം ഹോട്ടലിൽ മുറിയെടുത്തിരുന്നു
● ഫോൺ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു
● മാനേജർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
● ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി

ന്യൂഡൽഹി: (KVARTHA) ന്യൂഡൽഹി വസന്ത് കുഞ്ചിലെ ഹോട്ടൽ മുറിയിൽ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസൽദേകറിനെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വസന്ത് കുഞ്ചിലെ ഹോട്ടൽ ദി ഗ്രാൻഡിലാണ് സംഭവം. 

മുൻപ് എയർ ഇന്ത്യ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസൽദേകർ അടുത്തിടെയാണ് എയർ ഇന്ത്യയിലേക്ക് മാറിയത്. വ്യാഴാഴ്ചയാണ് (സെപ്റ്റംബർ 10) സണ്ണി ഹോട്ടലിൽ മുറിയെടുത്തത്. ലേ ഓവറിൻ്റെ ഭാഗമായാണ് അദ്ദേഹം ഹോട്ടലിൽ തങ്ങിയത്. ഞായറാഴ്ച (സെപ്റ്റംബർ 13) പുലർച്ചെ ഒരു വിമാനം നിയന്ത്രിക്കാൻ അദ്ദേഹത്തിനെ ചുമതലപ്പെടുത്തിയിരുന്നു.

Aster_MIMS

മുറി തുറന്നത് മാസ്റ്റർ കീ ഉപയോഗിച്ച്

വെള്ളിയാഴ്ച (സെപ്റ്റംബർ 11) വൈകുന്നേരമാണ് പൈലറ്റിനെ ബോധരഹിതനായി കണ്ടെത്തിയത്. പിറ്റേദിവസം ഫോൺ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. മാനേജർ റൂമിലെത്തുമ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കാരണം ഹൃദയാഘാതമെന്ന് സംശയം

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം ഹൃദയാഘാതമാകാമെന്നാണ് എയർലൈൻ അധികൃതർ അറിയിക്കുന്നത്. പൈലറ്റിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ എയർലൈൻ അധികൃതർ അനുശോചനം രേഖപ്പെടുത്തി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Air India pilot Sunny Asaldekar was found dead in a Delhi hotel.

#Kvartha #AirIndia #NewDelhiNews #PilotDeath #VasantKunj #HotelTheGrand #MalayalamNews #CaptainSunnyAsaldekar #AviationNews #AmmuNew

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
A Aparna
A Aparna

185 Articles

Tags

Share this story

wellfitindia