Youtuber Died | 12 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേര്‍സ്; എക്സ്പ്രസ് വേയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റേസ്; ഒടുവില്‍ ഡിവൈഡറിലിടിച്ച് ദാരുണാന്ത്യം ഏറ്റുവാങ്ങി പ്രശസ്ത യൂട്യൂബര്‍; അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് ഇതാദ്യമല്ല; ആരായിരുന്നു അഗസ്ത്യ ചൗഹാന്‍ എന്നറിയാം
May 6, 2023, 18:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രശസ്ത യൂട്യൂബറും ബൈക്ക് റൈഡറുമായ അഗസ്ത്യ ചൗഹാന്‍ യമുന എക്സ്പ്രസ് വേയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ചത് ഏവരിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. യൂട്യൂബില്‍ 12 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേര്‍സും വലിയ ആരാധകവൃന്ദവുമുള്ള യുവതാരമായിരുന്നു അഗസ്ത്യ ചൗഹാന്.
അഗസ്ത്യ സഞ്ചരിച്ചിരുന്ന കാവസാക്കി ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അഗസ്ത്യ ചൗഹാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്ക് ഗുരുതരമായതിനാല്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ ജീവന്‍ നഷ്ടപ്പെട്ടു. മാത്രമല്ല, മാരകമായ അപകടത്തെ തുടര്‍ന്ന് അഗസ്ത്യയുടെ ഹെല്‍മെറ്റും തകര്‍ന്നിരുന്നു.
അലിഗഡ് ജില്ലയിലെ തപാല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഗ്രേറ്റര്‍ നോയിഡയിലെ കൈലാഷ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും നടപടിക്രമങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന്, അലിഗഡ് പൊലീസ് വാഹനമോടിക്കുന്നവരോട് ഉത്തരവാദിത്തത്തോടെയും അതീവ ശ്രദ്ധയോടെയും വാഹനമോടിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇരുചക്ര വാഹനമോടിക്കുന്നവര്‍ അമിതവേഗം ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
2023 ന്റെ തുടക്കത്തില്‍, ഡെറാഡൂണിലെ റോഡുകളില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെയും ഒന്നിലധികം വകുപ്പുകള്‍ പ്രകാരം അഗസ്ത്യക്കെതിരെ കേസെടുത്തിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഡെറാഡൂണ്‍ ട്രാഫിക് പൊലീസ് കണ്ടെത്തിയ 12 യുട്യൂബ് ബ്ലോഗര്‍മാരില്‍ ഒരാളാണ് അഗസ്ത്യയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Keywords: India News, Malayalam News, Bike Accident, Yamuna Expressway, Agastya Chauhan, the famous Youtube who died while racing bike at 300 kpmh on Yamuna Expressway.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.