സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു; നില വഷളാക്കിയത് രണ്ടാമതും മഞ്ഞപ്പിത്തം ബാധിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 17.10.2021) സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യത്തെ തവണ മാറിയെങ്കിലും വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. അതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു; നില വഷളാക്കിയത് രണ്ടാമതും മഞ്ഞപ്പിത്തം ബാധിച്ചത്

മലയാളം ഉള്‍പെടെ തെന്നിന്‍ഡ്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്. സഹപ്രവര്‍ത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളില്‍ നടിക്ക് ആദരാഞ്ജലി അര്‍പിച്ചു കുറിപ്പുകള്‍ പങ്കുവച്ചു. വെറ്ററിനറി ഡോക്ടറായ മുരുഗന്‍ ആണ് ഭര്‍ത്താവ്.

Keywords:  Actress Uma Maheswari of Metti Oli fame passes away, Chennai, News, Cinema, Actress, Dead, Obituary, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia