Rashmi Jayagopal | സിനിമാ -സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു
Sep 19, 2022, 11:16 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സിനിമാ സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ബെംഗ്‌ളൂറില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. 'സ്വന്തം സുജാത' സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍, കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്.
ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ്.
രശ്മിയുടെ അകാല വിയോഗത്തില്‍ നടന്‍ കിഷോര്‍ സത്യ, നടി ചന്ദ്ര ലക്ഷ്മണ്‍ ഉള്‍പെടെയുള്ളവര്‍ സമൂഹമാധ്യമത്തില്‍ അനുശോചനം പങ്കുവച്ചു.
Keywords: News,Kerala,State,Thiruvananthapuram,Actress,Death,Obituary, Actress Rashmi Jayagopal passes away at 51
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

