Actor Found Dead | 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലെ വിലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ യുവനടന്‍ മരിച്ച നിലയില്‍
Jun 27, 2022, 10:47 IST
കൊച്ചി: (www.kvartha.com) യുവനടനെ മരിച്ച നിലയില്‍ കണ്ടെത്തി. നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലെ വിലന്‍(villain) വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍ ഡി പ്രസാദാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7.30 ആയിരുന്നു സംഭവം. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദെന്നും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.