കാസര്‍കോട്: ജൂണ്‍ ഒമ്പതിന് വൈകിട്ട് 4.30 മണിക്ക് മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ ബൈക്കും, കാറും, ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലോറി ക്ലീനര്‍ മരിച്ചു. ആലുവ ഗാന്ധിപുരം പുലയാറിലെ മുഹമ്മദ് ഹാജി-ഷെരീഫ ദമ്പതികളുടെ മകന്‍ കുഞ്ഞുമോന്‍(27)ആണ് മരിച്ചത്.
അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ലോറി െ്രെഡവര്‍മാരായ പെരുമ്പാവൂരിലെ നസീബ്(40), വയനാട്ടെ അബു(55), കാര്‍ യാത്രക്കാരനായ തലശ്ശേരി ചെമ്പാട്ടിലെ പ്രകാശ് നമ്പ്യാര്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. തലശേരിയില്‍ നിന്ന് പൂനയിലേക്ക് കുടുംബസമേതംപോകുകയായിരുന്ന പ്രകാശ് നമ്പ്യാര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
കാറിന് പിന്നിലുണ്ടായിരുന്ന മിനിലോറിയും അതിന് പിറകിലുണ്ടായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറി കോട്ടയത്ത് നിന്ന് പലകയുമായി പൂനയിലേക്കപോകുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ െ്രെഡവര്‍ അബു മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരവര്‍ഷം മുമ്പാണ് കുഞ്ഞുമോന്‍ വിവാഹിതനായത്. ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്. സഹോദരങ്ങള്‍: ലത്തീഫ്, മമ്മൂട്ടി, റഫീഖ്, സുഹ്‌റാബി. മൃതദേഹം കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മംഗലാപുരം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവയിലേക്ക് കൊണ്ടുപോയി.
മൊഗ്രാല്‍പുത്തൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

Keywords: Kasaragod, Accident, Obituary, Lorry, Car, Lorry cleaner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.