കണ്ണൂ­രില്‍ വാഹ­നാ­പ­ക­ട­ങ്ങ­ളില്‍ 70ഓളം പേര്‍ക്ക് പരിക്ക്: യുവാവ് മരിച്ചു

 


കണ്ണൂ­രില്‍ വാഹ­നാ­പ­ക­ട­ങ്ങ­ളില്‍ 70ഓളം പേര്‍ക്ക് പരിക്ക്: യുവാവ് മരിച്ചു
കണ്ണൂര്‍: ജില്ല­യില്‍ ശനി­യാ­ഴ്ച്ച­യു­ണ്ടായ വിവിധ വാഹ­നാ­പ­ക­ട­ങ്ങ­ളില്‍ 70ഓളം പേര്‍ക്ക് പരി­ക്കേറ്റു. തായ­ത്തെരു സ്വദേ­ശി­യായ യുവാവ് മരി­ച്ചു. മാങ്ങാട് ദേശീ­യ­പാ­ത­യില്‍ ബസും കാറും­കൂ­ട്ടി­യി­ടിച്ച സംഭ­വ­ത്തി­ലാണ് യുവാവ് മരി­ച്ചത്. ­കാര്‍ യാത്ര­ക്കാ­രന്‍ തായ­ത്തെ­രു­വിലെ മുഹ­മ്മ­ദ്‌സാ­ലി­ഹ്­-­ലൗ­ജിത്ത് ദമ്പ­തി­ക­ളുടെ മകന്‍ മുഹ­മ്മദ് സാജി­ദ്(27)ണ് മര­ണ­പ്പെ­ട്ട­ത്. ശനി­യാഴ്ച്ച കാലത്ത് 6.15ഓടെ മാങ്ങാട് കള്ള് ഷാപ്പിന് സമീ­പത്ത് ­വ­ച്ചാ­യി­രുന്നു അപ­ക­ടം.

തളി­പ്പ­റമ്പ് ഫാറൂഖ് നഗ­റിലെ വീട്ടില്‍ നിന്നും കണ്ണൂ­രിലെ സ്വന്തം വീട്ടി­ലേക്ക് മട­ങ്ങു­മ്പോ­ഴാണ് കണ്ണൂ­രില്‍ നിന്നും മംഗ­ലാ­പു­ര­ത്തേക്ക് പോവു­ക­യാ­യി­രുന്ന മെഹ­ബൂബ് ബസ് സാജിദ് സഞ്ച­രിച്ച കാറി­ലി­ച്ചത്. സംഭ­വ­സ്ഥ­ലത്ത് വെച്ച് തന്നെ സാജിദ് മര­ണ­പ്പെട്ടു. മൂന്ന്ആഴ്ച മുമ്പാണ് സാജിദ് അബുദാബി­യില്‍ നിന്നും നാട്ടി­ലെ­ത്തി­യ­ത്. അപ­ക­ട­ത്തില്‍ ബസ് യാത്ര­ക്കാ­രായ രണ്ട് പേര്‍ക്ക് പരി­ക്കേറ്റു. ചപ്പാ­ര­പ്പ­ടവിലെ വിപിന്‍കു­മാര്‍(22) മാവി­ച്ചേ­രി­യിലെ ഗിരീ­ഷ് (35) എന്നി­വര്‍ക്കാണ് പരി­ക്കേറ്റത്. ഇവരെ പരി­യാരം മെഡി­ക്കല്‍ കോള­ജാ­ശു­പ­ത്രി­യില്‍ പ്രവേ­ശി­പ്പി­ച്ചു. ഇടി­യുടെ ആഘാ­ത­ത്തില്‍ കാര്‍ പൂര്‍ണ­മായും തകര്‍ന്നു.

ദേ­ശീ­യ­പാ­ത­യില്‍ പാ­പ്പി­നി­ശേ­രി വേ­ളാ­പു­രം പാ­ല­ത്തി­ന­ടു­ത്ത് സ്വ­കാ­ര്യ ബ­സു­കള്‍ കൂ­ട്ടി­യി­ടി­ച്ചതാണ് മറ്റൊ­ര­പ­ക­ടം. സ്­ത്രീ­ക­ളുള്‍­പ്പെ­ടെ 50­ഓ­ളം യാ­ത്ര­ക്കാര്‍­ക്കാ­ണ് പ­രിക്കേ­റ്റ­ത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ സ്വ­കാ­ര്യ ബ­സ് ഡ്രൈ­വ­റെ അ­ടി­യ­ന്തി­ര ശ­സ്­ത്ര­ക്രിയ­യ്­ക്ക് വി­ധേ­യ­നാ­ക്കു­ക­യും ഒ­രു കു­ട്ടി­യെ കോ­ഴി­ക്കോ­ട് സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യും ചെ­യ്­തു. ശനി­യാഴ്ച്ച ഉ­ച്ച­യ്­ക്ക് ര­ണ്ടോ­ടെ­യാ­ണ് ദു­ര­ന്തം. ക­ണ്ണൂ­രില്‍ നി­ന്നും പ­യ്യ­ന്നൂ­രി­ലേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന ഓ­ണ­ക്‌­സ് ബ­സും, പ­യ്യ­ന്നൂ­രില്‍ നി­ന്നും ക­ണ്ണൂ­രി­ലേ­ക്ക് വ­രി­ക­യാ­യി­രു­ന്ന ടാ­ബു ബ­സു­മാ­ണ് കൂ­ട്ടി­യി­ടി­ച്ച­ത്. ഇ­രു ബ­സു­ക­ളും അ­മി­ത വേ­ഗ­ത്തി­ലാ­യി­രു­ന്നു­വെ­ന്നു ദൃ­ക്‌­സാ­ക്ഷി­കള്‍ പ­റ­ഞ്ഞു. അ­പ­ക­ട­ത്തെ തു­ടര്‍­ന്നു കാ­ബി­നു­ള്ളില്‍ കു­ടു­ങ്ങി­യ താ­ബു ബ­സ് ഡ്രൈ­വ­റെ ഏ­റെ പ­ണി­പ്പെ­ട്ടു കാ­മ്പിന്‍ വെ­ട്ടി­പ്പൊ­ളി­ച്ചാ­ണ് നാ­ട്ടു­കാര്‍ പു­റ­ത്തെ­ടു­ത്ത­ത്. അ­പ­ക­ട­ത്തെ തു­ടര്‍­ന്നു ദേ­ശീ­യ പാ­ത­യില്‍ ഇ­തു­വ­ഴി­യു­ള്ള ഗ­താ­ഗ­തം ഒ­ന്ന­ര മ­ണി­ക്കൂര്‍ ത­ട­സ­പ്പെ­ട്ടു. പ­രി­ക്കേ­റ്റ­വ­രെ എ.­­കെ.­­ജി, കൊ­യി­ലി, പാ­പ്പി­നി­ശേ­രി ക­മ്മ്യൂ­ണി­റ്റി ആ­ശു­പ­ത്രി എ­ന്നി­വി­ട­ങ്ങ­ളില്‍ പ്ര­വേ­ശി­പ്പി­ച്ചു.

ഉ­രു­വ­ച്ചാല്‍ നീര്‍­വേ­ലി പ­ള്ളി­ക്ക് സ­മീ­പം കര്‍­ണാ­ട­ക സ്റ്റേറ്റ് ബസിനു പി­റ­കില്‍ കേ­ര­ള സ്റ്റേറ്റ് ബ­സി­ടി­ച്ച് ഡ്രൈ­വ­റ­ട­ക്കം പ­ത്തു­പേര്‍­ക്ക് പ­രു­ക്കേ­റ്റു. ത­ല­ശേ­രി­യില്‍ നി­ന്നും ബാം­ഗ്ലൂ­രി­ലേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന കര്‍­ണാ­ട­ക ബ­സ് നീര്‍­വേ­ലി അ­ള­കാ­പു­ര­യില്‍ എ­ത്തി­യ­പ്പോള്‍ റോ­ഡ് മു­റി­ച്ചു­ക­ട­ന്ന കാല്‍­ന­ട­യാ­ത്ര­ക്കാ­ര­നെ ര­ക്ഷി­ക്കാന്‍ പെ­ട്ടെ­ന്ന് നിര്‍­ത്തു­ക­യാ­യി­രു­ന്നു. തൊ­ട്ടു­പി­റ­കില്‍ വരി­ക­യാ­യി­രുന്ന കേ­ര­ള­ബ­സ് ഇ­ടി­ക്കു­ക­യാ­യി­രു­ന്നു.

Keywords:  Accident death, Kannur, Kerala, Youth, Car, Bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia