ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് ചെറുവത്തൂര്‍ (കാസര്‍കോട്): ചെറുവത്തൂര്‍ ദേശിയ പാതയില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികളടക്കം മൂന്നു പേര്‍ മരിച്ചു. ബേഡടുക്കയിലെ ആറ്റക്കോയയുടെ മകന്‍ മുച്ചീര്‍ക്കുളം വീട്ടിലെ എസ് കെ ഷറഫുദ്ദീന്‍ (25), ഭാര്യ ഉമൈറ (22), ഡ്രൈവര്‍ ജിന്‍സ് ജോണ്‍(23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ചെറുവത്തൂര്‍ കുളം ബസ് സ്‌റ്റോപ്പിന് സമീപം ഐസ് പ്ലാന്റിനടുത്താണ് അപകടമുണ്ടായത്.
ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Sharafudheen

ബേഡടുക്കയില്‍ നിന്നും ചീമേനി പട്ടോളിയിലേക്ക് പോവുകയായിരുന്ന കെ.എല്‍.6.എ. 2446 നമ്പര്‍ ജീപ്പില്‍ തൃക്കരിപ്പൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്‍പക ബസ്സിടിക്കുകയായിരുന്നു. ജീപ്പിലിടിച്ച ശേഷം ബസ്സ് കുഴിയിലേക്ക് തലകീഴായി മറിഞ്ഞതിനെതുടര്‍ന്നാണ് യാത്രക്കാരായ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടത്. അപകടത്തില്‍ ജീപ്പ് രണ്ട് കഷ്ണമായി വേര്‍പ്പെട്ടു.
ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Umaira

ജീപ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് മരിച്ചവരെ ചന്തേര പോലീസ് തിരിച്ചറിഞ്ഞത്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം ചീമേനി പട്ടോളിയിലെ പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് സല്‍ക്കാരത്തിന് പോവുകയായിരുന്നു ഷറഫുദ്ദീനും ഭാര്യ ഉമൈറയും. ബസിലുണ്ടയിരുന്ന സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമടക്കം പരിക്കുപറ്റിയ അമ്പതോളം പേരെ നാട്ടുകാകാരും പൊലീസും ചേര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് ദേശീയപാതക്ക് കുറുകെ വീഴുകയായിരുന്നു. മൂന്ന് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Lince John
തൃക്കരിപ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രഞ്ജിമ (17), ധീഷ്ണ (17), ഭാവന (17), അഞ്ജന (17), പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രസീത (17), ശ്വേത (16), സുഹൃദ (17), അഞ്ജിത (15), സുജിത (16), അതുല്‍ (16), ശ്രീഷ (16), ഹര്‍ഷ (16), നയന (16), എന്നിവരെയും അധ്യാപികമാരായ ബി നിഷ, എ വി രാജി തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കലിലെ വിദ്യാര്‍ഥികളായ സുകന്യ (19), നീതു സെബാസ്റ്റിയന്‍ (19), സൂര്യ (18), ശശിത (19), അനഘ (18), സിനി (18), വിദ്യാശ്രീ (19), സെബിന്‍ (18), ദീപേഷ് (19) ചന്തേര ഉസത്തുല്‍ ഇസത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂളിെല ആദിത്യ രവി (9), ചെറുവത്തൂര്‍ വടക്കെ വളപ്പിലെ വിലാസിനി (40), തടിയന്‍കൊവ്വലിലെ കെ വി മധുസൂദനന്‍ (45), പുതിയ കണ്ടത്തിലെ മല്ലക്കര രാമന്‍ (70), കാര്യങ്കോട്ടെ സാവിത്രി (40) എന്നിവരെ ചെറുവത്തൂരിലെ കെഎഎച്ച് ആശുപത്രിയിലും, വിമല്‍വര്‍ക്കി (17), വിമല്‍ (17), അശ്വതി മടിക്കൈ (18) എന്നിവരെ പെരിയാരം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. മയീച്ചയിലെ സൗമ്യ, അശ്വതി, ക്ലായിക്കോട്ടെ സുലോചന, നീലേശ്വരത്തെ ഷീന, എം ശ്രീരാഗ്, വിനയ പള്ളിക്കര എന്നിവരെ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എഡിഎം എച്ച് ദിനേഷ്, തഹസില്‍ദാര്‍ എം വി സുകുമാരന്‍, കാഞ്ഞങ്ങാട് എഎസ്പി എസ് പി മഞ്ജുനാഥ്, നീലേശ്വരം സി ഐ സി കെ സുനില്‍കുമാര്‍, ചന്തേര എസ്‌ഐ എം പി വിനീഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

വിദ്യാനഗര്‍ പന്നിപ്പാറയിലെ കോയക്കുഞ്ഞി തങ്ങളുടെയും സൗദാബിയുടെയും മകളാണ് മരിച്ച ഉമൈറ. സഹോദരങ്ങള്‍: ഹൈദര്‍, ഹാസിസ്, ഹബീബ, ഹസീസ.

ഷറഫുദീന്റെ സഹോദരങ്ങള്‍: മുബീന, മുംതാസ്. ആയിഷയാണ് ഷറഫുദ്ദീന്റെ ഉമ്മ. മുബീന, മുംതാസ് എന്നിവര്‍ സഹോദരിമാരാണ്.

( Updated)

ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബസ്സും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികളടക്കം 3 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


Photos:  Rajesh Monalisa & kvartha

Keywords: Kasargod, Cheruvathur, Accident, Bus, Jeep, Obituary
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia