കൊല്ലത്ത് വാഹനാപകടങ്ങളില്‍ മൂന്ന്‌ മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലത്ത് വാഹനാപകടങ്ങളില്‍ മൂന്ന്‌ മരണം
കൊല്ലം : കൊല്ലം ജില്ലയിലുണ്ടായ വിത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന്‌ പേര്‍ മരിച്ചു. എ.ആര്‍ ക്യാമ്പിന്‌ സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചാണ്‌ രണ്ട് പേര്‍ മരിച്ചത്.

 ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ചിന്നക്കട സ്വദേശിയും ഓട്ടോഡ്രൈവറുമായ രാജേഷ്, അംബിക എന്നിവരാണ് മരിച്ചത്. രാജേഷ് അപകടസ്ഥലത്തും അംബിക കൊല്ലം ജില്ലാജനറല്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്. 

അമിതവേഗത്തിലായിരുന്ന കാര്‍ ചിന്നക്കട ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. കൊല്ലം അഞ്ചലില്‍ ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അഞ്ചല്‍ മഞ്ഞപ്പാറ സ്വദേശി ജുനൈദ് ആണ് മരിച്ചത്.

Keywords:  Kollam, Accident, Obituary, Kerala, Dead  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia