ബൈക്ക് ബസുമായി കൂട്ടിയിടിയിച്ച് കാസര്‍കോട് സ്വദേശിയായ പൂജാരി മരിച്ചു
Aug 21, 2012, 08:18 IST
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരത്തിന് സമീപം സ്കൂട്ടര്‍ ബസുമായി കൂട്ടിയിടിയിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ പൂജാരി മരിച്ചു. പടിഞ്ഞാറെ പാലമംഗലം ഇല്ലത്തില്‍ പി. സുരേന്ദ്രന് നമ്പൂതിരി (40) ആണ് മരിച്ചത്.
സുരേന്ദ്രന് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടര്‍ എതിരെവന്ന ടൂറിസ്റ്റു ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടപ്പഴഞ്ഞി ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ഇദ്ദേഹം കുടുംബസമേതം വട്ടിയൂര്‍ക്കാവ് മാമ്പഴക്കുന്നില് വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. മികച്ച തബലിസ്റ്റായ സുരേന്ദ്രന് ടെലിവിഷന്‍ ചാനലുകളിലെ വിവിധ പരിപാടികളുമായി സഹകരിച്ചു വരികയായിരുന്നു.
ഭാര്യ: സിന്ധു (മണ്ടൂര്‍ ചീരക്കാടില്ലം). മകന് ആദിത്യന്. സഹോദരങ്ങള്‍: പി. മുരളീധരന് ഹോംഗാര്‍ഡ്, പി. ഉണ്ണികൃഷ്ണന് ക്ഷേത്രപൂജാരി, പരേതനായ പി. കൃഷ്ണന് നമ്പൂതിരിയുടെയും പത്മാവതി അന്തര്‍ജ്ജനത്തിന്റെയും മകനാണ്.

Keywords: Kasaragod, Thiruvananthapuram, Kanhangad, Vellikkoth, Accident, Obituary, Kerala, Surendran Nampoothiri, Poojari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.