ബലിതര്‍പണത്തിനു പോയ അപ്പൂപ്പനും ചെറുമക്കളും വാഹനാപകടത്തില്‍ മരിച്ചു

 


കോട്ടയം: ബലിതര്‍പണത്തിനു പോയ അപ്പൂപ്പനും ചെറുമക്കളും വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാംമൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് പ്ലാപ്പള്ളി സ്വദേശി ദാമോദരന്‍ (70), ചെറുമക്കളായ അഹല്യ (നാല്), അമല്‍ദേവ് (ഒന്നര) എന്നിവര്‍ മരിച്ചത്.

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച കര്‍ക്കിടക വാവായതിനാല്‍ രാവിലെ പിതൃതര്‍പണ ബലി അര്‍പിക്കാനായി ചങ്ങനാശേരി ധര്‍മാലയത്തില്‍ പോവുകയായിരുന്നു ഇവര്‍.

ബലിതര്‍പണത്തിനു പോയ അപ്പൂപ്പനും ചെറുമക്കളും വാഹനാപകടത്തില്‍ മരിച്ചുകുണ്ടും കുഴിയും നിറഞ്ഞ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍  കാര്‍ വെട്ടിക്കുന്നതിനിടെ എതിരെ വരികയായിരുന്ന ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമല്‍ദേവ് ആശുപത്രിയില്‍ വെച്ചും ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ചും മരിച്ചു.

Also Read: 
ഉറങ്ങിക്കിടന്ന യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

Keywords: Karkkataka Vavu, Balitharpanam, Accident, Kottayam, Vehicles, Natives, Dead, Injured, Hospital, Obituary, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia