Tragedy | കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എ സി തലയിലേക്ക് വീണു; 18 കാരന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

 
 Tragedy

Image Credit: X/ Neetu Khandelwal

അപകടത്തില്‍ സുഹൃത്തിനും ഗുരുതര പരിക്കേറ്റതായി അധികൃതര്‍ 

ന്യൂഡൽഹി: (KVARTHA) എയര്‍ കണ്ടീഷണറിന്റെ ഔട്ട്‌ഡോര്‍ യൂണിറ്റ് തലയിലേക്ക് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം.  സെന്‍ട്രല്‍ ഡൽഹിയിലെ ഡോറിവാലയിലാണ് സംഭവം. ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എസി താഴേക്ക് വീണ് അപകടമുണ്ടാകുകയായിരുന്നു. പതിനെട്ടുകാരനായ ജിതേഷാണ് മരണപ്പെട്ടത്. അപകടത്തില്‍ ജിതേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രന്‍ഷുവിനും ഗുരുതര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വീഡിയോയില്‍ ഡോറിവാല പ്രദേശത്ത് ജിതേഷ് സ്‌കൂട്ടറില്‍ ഇരുന്ന് സുഹൃത്ത് പ്രന്‍ഷുവിനോട് സംസാരിക്കുന്നത് കാണാം. ഈ സമയം എസിയുടെ ഭാഗം ഇവരുടെ മുകളിലേക്ക് വീഴുന്നതാണ്  കാണുന്നത്. ശനിയാഴ്ച, വൈകുന്നേരം ഏഴ് മണിയോടെ, എസി ഔട്ട്ഡോര്‍ യൂണിറ്റ് രണ്ട് ആണ്‍കുട്ടികളുടെ മേല്‍ വീണതുമായി ബന്ധപ്പെട്ട വിവരം ദേശ് ബന്ധു റോഡ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 


അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതേഷ് മരണപ്പെട്ടിരുന്നു. പ്രന്‍ഷു ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 125 (എ) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 106 (അശ്രദ്ധമൂലമുള്ള മരണം) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#DelhiAccident #ACUnit #Tragedy #CCTVFootage #IndiaNews #BreakingNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia