ഫുട് ബോള്‍ കളിക്കിടെ എതിര്‍ ടീമിലെ കളിക്കാരനുമായി കൂട്ടിയിടിച്ച് ഗോള്‍കീപെര്‍ക്ക് ദാരുണാന്ത്യം
Dec 23, 2021, 19:20 IST
ജകാര്‍ത: (www.kvartha.com 23.12.2021) ഫുട് ബോള്‍ കളിക്കിടെ എതിര്‍ ടീമിലെ കളിക്കാരനുമായി കൂട്ടിയിടിച്ച് ഗോള്‍കീപെര്‍ക്ക് ദാരുണാന്ത്യം. ഇന്‍ഡോനേഷ്യന്‍ ക്ലബായ ടോര്‍ണാഡോയുടെ താരമായ തൗഫീഖ് റാംസേയാണ് മരിച്ചത്. ഇന്‍ഡോനേഷ്യയിലെ മൂന്നാംനിര ക്ലബായ വാഗാനക്കെതിരായ മത്സരത്തിനിടെയായിരുന്നു അപകടം.
പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ എതിര്‍ടീമിലെ കളിക്കാരനുമായി തൗഫീഖ് കൂട്ടിയിടിക്കുകയായിരുന്നു. വീഴ്ചയില്‍ ബോധം നഷ്ടമായ തൗഫീഖിനെ ഉടന്‍ തന്നെ മെഡികല്‍ സ്റ്റാഫെത്തി സ്ട്രക്ചറില്‍ ഗ്രൗന്‍ഡിന് പുറത്തേക്ക് കൊണ്ടു പോവുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൗഫീഖിന്റെ മരണവാര്‍ത്ത ക്ലബ് സമൂഹമാധ്യമ അകൗണ്ടുകളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൗഫീഖിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും ക്ലബ് അറിയിച്ചു. എന്നാല്‍, കളിക്കാരനുമായി കൂട്ടിയിടിച്ചതാണോ തൗഫീഖിന്റെ മരണത്തിന് കാരണമായതെന്നത് സംബന്ധിച്ച് ക്ലബ് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

Keywords: A goalkeeper dies after colliding with an opponent in a football tragedy, Football Player, Football, Dead, Obituary, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.