സൗദിയില്‍ കൊറോണ വൈറസ് മരണം 94; റിയാദില്‍ നിന്നും മടങ്ങിയ ഈജിപ്ത് പൗരനും രോഗബാധ

 


ADVERTISEMENT

റിയാദ്: (www.kvartha.com 28.04.2014) പുതുതായി ഏഴ് കൊറോണ വൈറസ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സൗദിയിലെ കൊറോണ വൈറസ് മരണം 94 ആയി ഉയര്‍ന്നു. അതേ സമയം ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സെന്റര്‍, റിയാദിലെ  പ്രിന്‍സ് മുഹമ്മ്ദ് ഹോസ്പിറ്റല്‍, ദമ്മാം മെഡിക്കല്‍ സെന്റര്‍ എന്നീ ഹോസ്പിറ്റലുകളെ കൊറോണ വൈറസ് ചികിത്സക്കുള്ള പ്രത്യേക കേന്ദ്രങ്ങളായി സൗദി ആരോഗ്യ വകുപ്പു പ്രഖ്യാപിച്ചു.
സൗദിയില്‍ കൊറോണ വൈറസ് മരണം 94; റിയാദില്‍ നിന്നും മടങ്ങിയ ഈജിപ്ത് പൗരനും രോഗബാധ

കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ എല്ലാ വശങ്ങളും പഠിക്കുകയാണെന്നും കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുകള്‍ ഇനിയും പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രി ആദില്‍ ഫഖീഹ് അറിയിച്ചു.

റിയാദില്‍  നിന്നും ഈജിപ്തിലേക്ക് മടങ്ങിയ 27 കാരനായ ഒരു ഈജിപ്ത് പൗരനില്‍ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതായും രോഗിയുടെ നില നിയന്ത്രണ വിധേയമാണെന്നും ഈജിപ്ത് ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Coronavirus, Gulf news, Riyadh, 94 people, Saudi Arabia, Died, Sars-like virus, Health Minister, Hospital.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia