SWISS-TOWER 24/07/2023

മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 16.01.2020) മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച് ദാരുണാന്ത്യം. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുല്‍ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകള്‍ ശിവാംഗിയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാഹുലും കുടുംബവും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്ക് മുട്ടിലിഴഞ്ഞ് ഇറങ്ങുകയായിരുന്നു. ഇരുട്ടായതിനാല്‍ കുട്ടി പുറത്തിറങ്ങിയത് വീട്ടിലാരും കണ്ടുമില്ല. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്.

മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച് ദാരുണാന്ത്യം

അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഓടിച്ചിരുന്ന മുഹമ്മ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാഹുൽ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാർത്തിക. സഹോദരി: ശിഖന്യ.

മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  9-month baby crawls on to road, hit by car and dies, Alappuzha, News, Local-News, Accidental Death, Obituary, Police, Case, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia