Obituary | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വയോധികനായ തടവുകാരന്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ വയോധികന്‍ മരണമടഞ്ഞു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ പുത്തന്‍പറമ്പില്‍ കോശി വര്‍ഗീസാണ്(80) അസുഖബാധിതനായി മരണമടഞ്ഞത്. ജയിലിലെ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്ന കോശി വര്‍ഗീസിന് ബുധനാഴ്ച അസുഖം കൂടിയതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ജയിലിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നു.
Obituary | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വയോധികനായ തടവുകാരന്‍ മരിച്ചു
വ്യാഴാഴ്ച രാവിലെ അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശിക്ഷിച്ച കോശി വര്‍ഗീസ് 2006 ഡിസംബറിലാണ് ജീവപര്യന്തം തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.

Keywords:  Kannur, Kerala, News, Top-Headlines, Jail, Central Jail, Death, Obituary, Hospital, 80 year old prisoner died in Kannur Central Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia