മുംബൈയിലെ ജൈന ക്ഷേത്രത്തില്‍ 70കാരനായ സന്യാസി തൂങ്ങിമരിച്ച നിലയില്‍

 



മുംബൈ: (www.kvartha.com 21.05.2021) മുംബൈയിലെ ജൈന ക്ഷേത്രത്തില്‍ 70കാരനായ സന്യാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഘട്ട്‌കോപറിലെ ജൈന ക്ഷേത്രത്തിലാണ് മന്‍ഹര്‍ മുനി ദേശായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

തന്റെ ഭൂമിയിലെ ജോലി അവസാനിച്ചു, വലിയ കാര്യങ്ങള്‍ക്കായി മടങ്ങിവരാന്‍ ഗുരു തന്നോട് ആവശ്യപ്പെട്ടുവെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 

മുംബൈയിലെ ജൈന ക്ഷേത്രത്തില്‍ 70കാരനായ സന്യാസി തൂങ്ങിമരിച്ച നിലയില്‍


ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഘട്ട്‌കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് പാന്ത് നഗര്‍ പൊലീസ് പറഞ്ഞു.   

19കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സന്യാസിക്ക് കോടതി ഈ മാസം ആദ്യംമജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2012ലെ കേസിലാണ് സന്യാസിക്ക് ശിക്ഷ വിധിച്ചത്. 19കാരിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തരവ് ലഭിക്കാന്‍ വൈകിയതിനാല്‍ സന്യാസിയുടെ അറസ്റ്റും വൈകിയിരുന്നു.

Keywords:  News, National, India, Mumbai, Obituary, Death, Case, Accused, 70-year-old monk convicted of molesting teen found dead in Mumbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia